ഓണ്‍ലൈന്‍ ഗെയിം ടാസ്​ക്, ‘ഒരാളെ കൊല്ലുക, അല്ലെങ്കില്‍ ആത്​മഹത്യ ചെയ്യുക, അതുമല്ലെങ്കില്‍ അപ്രത്യക്ഷനാകുക’; ഒടുവില്‍ സ്​ത്രീയെ കത്തികൊണ്ട്​ കുത്തി 17കാരന്‍ മുങ്ങി

ഓണ്‍ലൈനായി കിട്ടിയ ടാസ്​ക്​ പൂര്‍ത്തിയാക്കാന്‍ അയല്‍വാസി സ്​​ത്രീയെ കത്തികൊണ്ട്​ കുത്തി മാരകമായി പരിക്കേല്‍പിച്ച്‌​ 17കാരന്‍ .12ാം ക്ലാസില്‍ പഠിക്കുന്ന പയ്യനെയാണ് അപരിചിതന്‍ ടാസ്​കായി സ്​ത്രീയെ കത്തികൊണ്ടു കുത്താന്‍ ഏല്‍പിച്ചത്​. ​

ഡെറാഡൂണിലെ പ​ട്ടേല്‍ നഗറില്‍ നെഹ്​റു കോളനിയിലായിരുന്നു സംഭവം. കൃത്യം നടത്തിയ ശേഷം മുങ്ങിയ പയ്യനെ കണ്ടെത്തിയിട്ടില്ല . കഴുത്തിലും താഴെയുമായി ഒന്നിലേറെ കുത്തേറ്റ സ്​ത്രീ ആശുപത്രിയില്‍ ചികിത്സയിലാണ്​.

തിങ്കളാഴ്​ച മുതല്‍ ഒളിവിലുള്ള പയ്യന്റെ ഫോണ്‍ കഴിഞ്ഞ ദിവസം പരിശോധിച്ചതോടെയാണ്​ ഓണ്‍ലൈന്‍ ടാസ്​കിന്റെ ഭാഗമായാണ്​ അക്രമമെന്ന്​ പൊലീസ്​ തിരിച്ചറിയുന്നത്​. ഫോണ്‍ വഴിയിലിട്ടായിരുന്നു പയ്യന്‍ രക്ഷപ്പെട്ടത്​. ‘ഡിസ്​കോര്‍ഡ്​’ എന്നു പേരിട്ട ഒരാളുമായാണ്​ ഓണ്‍ലൈന്‍ ചാറ്റിങ്ങില്‍ ഏര്‍പ്പെട്ടിരുന്നത്​.

‘ഒരാളെ കൊല്ലുക, അല്ലെങ്കില്‍ ആത്​മഹത്യ ചെയ്യുക, അതുമല്ലെങ്കില്‍ അപ്രത്യക്ഷനാകുക’ എന്നായിരുന്നു സന്ദേശം.സൈബര്‍ ലോകത്ത്​ വ്യാപകമാകുന്ന അപകടകരമായ ഗെയിമുകളില്‍ കുട്ടികള്‍ ഇരകളാകുന്ന സംഭവങ്ങള്‍​ വര്‍ധിച്ച്‌ വരികയാണ് .

Leave a Reply

Your email address will not be published. Required fields are marked *