സര്‍ക്കാരും ഇഎംസിസിയും ചേര്‍ന്ന് വലിയൊരു കൊള്ള നടത്താന്‍ ഗൂഢാലോചന നടത്തിയെന്ന് രമേശ് ചെന്നിത്തല

കൊച്ചി: സര്‍ക്കാരും ഇഎംസിസിയും ചേര്‍ന്ന് ആഴക്കടല്‍ മത്സ്യബന്ധനം നടത്തി വലിയൊരു കൊള്ള നടത്താന്‍ ഗൂഢാലോചന നടത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് ധൈര്യം ഉണ്ടെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാണമെന്നും അദ്ദേഹം പറഞ്ഞു. അസെന്‍ഡിനെക്കുറിച്ച്‌ എംഎല്‍എമാര്‍ നിയമസഭയില്‍ രണ്ടു തവണ ചോദിച്ചപ്പോഴും ഇഎംസിസി കാര്യം മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ വിറ്റു കാശാക്കാനാണ് നേരത്തെ സ്പ്രിന്‍ക്ലറുമായി നടത്തിയതെങ്കില്‍ ഇപ്പോള്‍ മത്സ്യസമ്ബത്തു വിറ്റു കാശാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന് എത്ര കംമീഷന്‍ കിട്ടിയെന്ന് മാത്രമാണ് ഇനി അറിയാന്‍ ഉള്ളതെന്നും താന്‍ ഉന്നയിച്ച ഓരോ ആരോപണവും സത്യമായി വരുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

The post സര്‍ക്കാരും ഇഎംസിസിയും ചേര്‍ന്ന് വലിയൊരു കൊള്ള നടത്താന്‍ ഗൂഢാലോചന നടത്തിയെന്ന് രമേശ് ചെന്നിത്തല

Leave a Reply

Your email address will not be published. Required fields are marked *