നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള യുഡിഎഫിന്റെ സീറ്റുവിഭജന ചര്‍ച്ചകള്‍ നാളെ പൂര്‍ത്തിയായേക്കും

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള യുഡിഎഫിന്റെ സീറ്റുവിഭജന ചര്‍ച്ചകള്‍ നാളെ പൂര്‍ത്തിയായേക്കും. ഘടക കക്ഷികളുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കോണ്‍ഗ്രസ് നേതൃത്വം പിജെ ജോസഫ് വിഭാഗവുമായി നാളെ ചര്‍ച്ചകള്‍ നടത്തും. 12 സീറ്റുകള്‍ വേണമെന്ന പിടിവാശിയില്‍ നില്‍ക്കുന്ന പിജെ ജോസഫ് വിഭാഗവുമായിനാളത്തെ ചര്‍ച്ചയില്‍ ധാരണയില്‍ എത്തിയാല്‍ ബുധനാഴ്ച യുഡിഎഫ് സീറ്റുകള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും.

നിലവില്‍ ഘടകകക്ഷികളുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. പി ജെ ജോസഫ് വിഭാഗമാണ് ഇനിയുള്ള ഏക കടമ്ബ അതുകൂടി പൂര്‍ത്തിയായാല്‍ യുഡിഎഫിന്റെ സീറ്റുവിഭജന ചര്‍ച്ചകള്‍ അവസാനിക്കും. ഇത്തവണ പി ജെ ജോസഫ് 12 സീറ്റുകള്‍ വേണമെന്ന നിലപാടില്‍ ഉറച്ച്‌ നില്‍ക്കുകയാണ്. പാലായ്ക്ക് പകരം മറ്റൊരു സീറ്റുള്‍പ്പടെയാണ് 12 സീറ്റുകള്‍ പി ജെ ജോസഫ് വിഭാഗം ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ പരമാവധി ഒന്‍പത് സീറ്റുകളെ നല്‍കാന്‍ കഴിയൂയെന്ന നിലപാടില്‍ ആണ് കോണ്‍ഗ്രസ്.

The post നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള യുഡിഎഫിന്റെ സീറ്റുവിഭജന ചര്‍ച്ചകള്‍ നാളെ പൂര്‍ത്തിയായേക്കും 

Leave a Reply

Your email address will not be published. Required fields are marked *