ഗുവാഹത്തി: തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ അസമില്‍ എന്‍.ഡി.എ സഖ്യത്തില്‍ വിള്ളല്‍. എന്‍.ഡി.എയിലെ പ്രമുഖ കക്ഷിയായിരുന്ന ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട് (ബി.പി.എഫ്) കോണ്‍ഗ്രസില്‍ ചേര്‍ന്നു. സമാധാനത്തിനും ഐക്യത്തിനും വികസനത്തിനും ബി.പി.എഫ് വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മഹാജത്ത് സഖ്യത്തിനൊപ്പം കൈകോര്‍ക്കും. ഇനിമുതല്‍ ബി.ജെ.പിയുമായി യാതൊരു സൗഹൃദമോ സഖ്യമോ ഉണ്ടാകില്ല -ബി.പി.എഫ് പ്രസിഡന്‍റ് ഹഗ്രാമ മൊഹിലാരി പറഞ്ഞു.
2016ലെ തെരഞ്ഞെടുപ്പില്‍ 12 സീറ്റുകള്‍ ബി.പി.എഫ് നേടിയിരുന്നു. അസം സര്‍ക്കാറില്‍ മൂന്ന് മന്ത്രിമാരാണ് ബി.പി.എഫിനുണ്ടായിരുന്നത്.
