കൊണ്ടോട്ടി:പാലക്കാട്-കോഴിക്കോട് ദേശീയ പാത മൊറയൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.കോഴിക്കോട് കാരന്തൂര്‍ കോങ്ങാട്ട് നച്ചാലില്‍ ഇബ്രാഹീമിന്റെ മകന്‍ അലി(35)ആണ് മരിച്ചത്.വെളളായാഴ്ച രവിലെ 6 മണിയോടെ മൊറയൂര്‍ സ്‌കൂള്‍ പടിക്ക് സമീപമാണ് അപകടം.കോഴിക്കോട് ഭാഗത്ത് നിന്ന് വെളളുവമ്പ്രം ഭാഗത്തേക്ക് പോവുകയായിരുന്ന അലി സഞ്ചരിച്ച ഷിഫ്റ്റ് കാറും,എതിരെ വന്ന ലോറിയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം.കാറില്‍ കുടുങ്ങിയ അലിയെ ഏറെപണിപെട്ടാണ് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.കാര്‍ പൂര്‍ണമായും തകര്‍ന്നു.കൊണ്ടോട്ടി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
