താമരശ്ശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലുമായി മുസ്ലിം ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ.മുനീര്‍, ഇ.ടി.മുഹമ്മദ് ബഷീര്‍ കൂടിക്കാഴ്ച നടത്തി. തിരുവമ്ബാടി സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് സൂചന നല്‍കി മുസ്ലീം ലീഗ് നേതാവ് എം കെ മുനീര്‍. തിരുവമ്ബാടിയില്‍ പരാജയപ്പെട്ടെന്ന് വച്ച് ആ സീറ്റ് വിട്ടു നല്‍കേണ്ടതില്ലെന്നാണ് മുനീര്‍ പറഞ്ഞത്. താമരശേരി ബിഷപ്പുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുനീര്‍.
കഴിഞ്ഞ തവണ തിരുവമ്ബാടിയില്‍ ലീഗ് സ്ഥാനാര്‍ഥി പരാജയപ്പെട്ടിരുന്നു. സഭയുടെ അതൃപ്തിയാണ് പരാജയത്തിന് പിന്നിലെന്നായിരുന്നു വിലയിരുത്തല്‍. ഇത്തവണ തിരുവമ്ബാടി സീറ്റ് സി.പി.ജോണിനായി വിട്ടുനല്‍കണമെന്ന് കോണ്‍ഗ്രസ് ലീഗിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ലീഗ് ഇതിന് സമ്മതം നല്‍കിയിരുന്നില്ല. സാമുദായിക സമവാക്യങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു കോണ്‍ഗ്രസിന്റെ ആവശ്യം.
ബിഷപ് മാര്‍ റെമിജിയസ് ഇഞ്ചനാനിയിലുമായുള്ള കൂടിക്കാഴ്ച സൗഹൃദ സന്ദര്‍ശനം മാത്രമായിരുന്നെന്നാണ് മുനീര്‍ പറയുന്നത്. തിരുവമ്ബാടി ഉള്‍പ്പടെ എല്ലാ മണ്ഡലങ്ങളിലേക്കും സഭയുടെ പിന്തുണ നേടിയെന്നും മുനീര്‍ പറഞ്ഞു. രാവിലെ പത്ത് മണിയോടെയാണ് പി.കെ കുഞ്ഞാലിക്കുട്ടിയും എം കെ മുനീറും താരമരശേരി രൂപതാ ആസ്ഥാനത്ത് എത്തിയത്. ജയസാധ്യത നോക്കി സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കൂ എന്ന മറുപടിയാണ് രൂപത നേതൃത്വം ലീഗ് നേതാക്കള്‍ക്ക് നല്‍കിയതെന്നാണ് സൂചന. കൂടിക്കാഴ്ച അര മണിക്കൂറോളം നീണ്ടു നിന്നു.
