മലപ്പുറം ഉപതെരഞ്ഞെടുപ്പ്​: ബി.ജെ.പി സ്ഥാനാര്‍ഥിയായി എ.പി. അബ്​ദുല്ലക്കുട്ടി പരിഗണനയില്‍

മലപ്പുറം: മലപ്പുറം ലോക്​സഭ ഉപതെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്​ദുല്ലക്കുട്ടിയെ പരിഗണിക്കുന്നു. സംസ്ഥാന രാഷ്​ട്രീയത്തില്‍ സജീവമാകുന്നതി​െന്‍റ ഭാഗമായാണ്​ മലപ്പും എം.പി പി.കെ. കുഞ്ഞാലിക്കുട്ടി സ്ഥാനം രാജിവെച്ചത്​. ഈ ഒഴിവിലേക്കാണ്​​ തെരഞ്ഞെടുപ്പ്​ നടക്കുന്നത്​.

നിയമസഭാ തെരഞ്ഞെടുപ്പ്​ നടക്കുന്ന​ ഏപ്രില്‍ ആറിന്​ തന്നെയാണ്​ ഉപതെരഞ്ഞെടുപ്പ്​. മുസ്​ലിം ഭൂരിപക്ഷ മണ്ഡലമായ മലപ്പുറത്ത്​ ന്യൂപക്ഷത്തില്‍നിന്നുള്ള ഒരു സ്ഥാനാര്‍ഥിയെ നിര്‍ത്തി മത്സരം കടുപ്പിക്കാനാണ് പാര്‍ട്ടി​ തീരുമാനം. ജയ സാധ്യത കല്‍പിക്കുന്നില്ലെങ്കിലും കടുത്ത മത്സര കാഴ്​ചവെക്കാന്‍ ആകുമെന്ന പ്രതീക്ഷയിലാണ്​ പാര്‍ട്ടി നേതൃത്വം. കഴിഞ്ഞ തവണ പാലക്കാട്​ മേഖല പ്രസിഡന്‍റ്​ വി. ഉണ്ണികൃഷ്​ണന്‍ മാസ്​റ്ററായിരുന്നു എന്‍.ഡി.എ സ്ഥാനാര്‍ഥി. 82,332 വോട്ടുകളാണ്​​ ലഭിച്ചത്​.

സി.പി.എമ്മിലും കോണ്‍ഗ്രസിലും പ്രവൃത്തിച്ച്‌​ നിരവധി തവണ ജനപ്രതിനിധിയായ എ.പി. അബ്​ദുല്ലക്കുട്ടിയെ പ്രധാന മന്ത്രി നരേ​ന്ദ്ര മോദിയെ പുകഴ്​ത്തിയതി​െന്‍റ പേരിലാണ്​ ഇരു പാര്‍ട്ടികളും പുറത്താക്കിയത്​. 2019ലാണ്​ ബി.ജെ.പിയില്‍ ചേര്‍ന്നത്​. ബി.ജെ.പി വേദികളില്‍ സജീവമായ അദ്ദേഹം സി.പി.എമ്മിനെയും കോണ്‍ഗ്രസിനെയും നിശിതമായി വിമര്‍ശിച്ച്‌ നിരവധി തവണ​ രംഗത്ത്​ എത്തിയിരുന്നു. 2020ല്‍ അദ്ദേഹത്തെ ബി.ജെ.പിയുടെ ദേശീയ വൈസ്​പ്രസിഡന്‍റായി നിയമിച്ചു.

നിയമ സഭ തെരഞ്ഞെടുപ്പില്‍ തവനൂര്‍, വള്ളിക്കുന്ന്​ എന്നീ മണ്ഡലങ്ങളാണ്​ ബി.ജെ.പി വിജയ പ്രതീക്ഷ പുലര്‍ത്തുന്നത്​. ഇവിടേക്ക്​ സംസ്ഥാന നേതാക്കള്‍ മത്സരത്തിന്​ എത്താനാണ്​ സാധ്യത. മലപ്പുറം നഗരസഭ മുന്‍ ചെയര്‍മാന്‍ സാധു റസാഖിനെ മലപ്പുറത്തോ വേങ്ങരയിലോ മത്സരിപ്പിക്കാന്‍ സാധ്യതയുണ്ട്​​. ​മലപ്പുറം പൊന്നാനി സ്വദേശിയായ മെട്രോമാന്‍ ഇ. ശ്രീധരന്‍ ജില്ലയുടെ പുറത്ത്​ മത്സരിക്കാനാണ്​ സാധ്യത. അദ്ദേഹത്തിന്​ പൊന്നാനിയില്‍ മത്സരിക്കാനാണ്​ താത്​പര്യമെങ്കിലും വിജയപ്രതീക്ഷയുള്ള മറ്റുമണ്ഡലങ്ങളാണ്​ പാര്‍ട്ടി പരിഗണിക്കുന്നത്​. പാലക്കാട്​, തൃപ്പൂണിത്തുറ മണ്ഡലങ്ങളില്‍ മത്സരിക്കാനും സാധ്യതയുണ്ടെന്ന്​ പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *