മന്ത്രിമാരായ കെ.കെ ശൈലജയും ഇ ചന്ദ്രശേഖരനും വാക്സിന്‍ സ്വീകരിച്ചു

സംസ്ഥാനത്ത് മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള കൊവിഡ് വാക്സിനേഷന്‍ പുരോഗമിക്കുന്നു. മന്ത്രിമാരായ കെ.കെ ശൈലജയും ഇ ചന്ദ്രശേഖരനും കടന്നപ്പള്ളി രാമചന്ദ്രനും വാക്സിന്‍ സ്വീകരിച്ചു. ആരോഗ്യമന്ത്രി കെ കെ ശൈലജയും ഭര്‍ത്താവ് കെ ഭാസ്കരനും റവന്യു മന്ത്രി ഇ ചന്ദ്രശേഖരനും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് വാക്സിന്‍ സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാഴാഴ്ച വാക്സിന്‍ സ്വീകരിക്കുമെന്നാണ് സൂചന.

സംസ്ഥാനത്ത് മന്ത്രിമാരില്‍ ആദ്യം വാക്സിനെടുത്തത് കടന്നപ്പള്ളി രാമചന്ദ്രനാണ്. ക​ണ്ണൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ നി​ന്നു​മാ​ണ് അ​ദ്ദേ​ഹം കു​ത്തി​വ​യ്‌​പ്പെ​ടു​ത്ത​ത്. കോ​വി​ഡ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്കു​ന്ന സം​സ്ഥാ​ന​ത്തെ ആ​ദ്യ മ​ന്ത്രി​യാ​ണ് ക​ട​ന്ന​പ്പ​ള്ളി. ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ലെ​ത്തി​യാ​ണ് അ​ദ്ദേ​ഹം വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​ത്. കു​ത്തി​വ​യ്പ്പ് ക​ഴി​ഞ്ഞ് അ​ര​മ​ണി​ക്കൂ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞ​തി​ന് ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം മ​ട​ങ്ങി​യ​ത്.

അറുപത് വയസ് കഴിഞ്ഞവരുടെ വാക്സിന്‍ സ്വീകരണത്തിന് സംസ്ഥാനത്ത് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യദിനമായ ഇന്നലെ തിരുവനന്തപുരത്ത് മാത്രം 877 പേരാണ് വാക്സിന്‍ എടുത്തത്. കൊവിന്‍ പോര്‍ട്ടല്‍ വഴിയും ആരോഗ്യസേതു ആപ്പ് വഴിയുമാണ് രജിസ്ട്രേഷന്‍.

Leave a Reply

Your email address will not be published. Required fields are marked *