പത്തനംതിട്ടയില്‍ സിപിഐഎം സാധ്യത പട്ടികയായി; ആറന്മുളയില്‍ വീണാ ജോര്‍ജ്

പത്തനംതിട്ട: പത്തനംതിട്ടയില്‍ സിപിഐഎം സാധ്യത പട്ടികയായി. ആറന്മുളയില്‍ വീണാ ജോര്‍ജും കോന്നിയില്‍ ജനീഷ് കുമാറും മത്സരിക്കും. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റിന്‍്റെതാണ് നിര്‍ദേശം. റാന്നിയില്‍ രാജു എബ്രാഹാമിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം ആയില്ല. ഒരവസരം കൂടി നല്‍കണമെന്ന് ജില്ലാ സെക്രട്ടറിയേറ്റില്‍ ഭൂരിപക്ഷവും ആവശ്യപ്പെട്ടു.

റാന്നിയില്‍ കേരള കോണ്‍ഗ്രസ് എമ്മിന് സീറ്റ് നല്‍കേണ്ടതില്ലെന്നും തീരുമാനമായി. മന്ത്രി തോമസ് ഐസക്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.ജെ.തോമസ് എന്നിവര്‍ പങ്കെടുത്തു. അടൂര്‍, തിരുവല്ല സീറ്റുകളില്‍ സിറ്റിംഗ് എം.എല്‍.എമാര്‍ തന്നെ സ്ഥാനാര്‍ത്ഥി ആയാല്‍ മതിയെന്നും ജില്ലാ സെക്രട്ടേറിയറ്റില്‍ നിര്‍ദേശമുണ്ട്. കൊച്ചി, തൃപ്പുണിത്തുറ, കോതമംഗലം സീറ്റുകളില്‍ സിറ്റിംഗ് എംഎല്‍എമാരെ വീണ്ടും മത്സരിപ്പിക്കണമെന്നാണ് എറണാകുളം ജില്ലാ സെക്രട്ടേറിയറ്റിന്‍റെ നിര്‍ദേശം. വൈപ്പിന്‍ മണ്ഡലത്തില്‍ സിറ്റിംഗ് എം.എല്‍.എ എസ് ശര്‍മക്ക് പകരം ജില്ലാ പഞ്ചായത്ത് മെമ്ബര്‍ എം ബി ഷൈനിയുടെ പേരാണ് പരിഗണനയിലുള്ളത്

Leave a Reply

Your email address will not be published. Required fields are marked *