മസ്‍കത്ത്: ഒമാനില്‍ എടിഎം കൊള്ളയടിക്കാന്‍ ശ്രമിച്ച നാല് പേര്‍ അറസ്റ്റില്‍ .സൗത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലായിരുന്നു സംഭവം. മുസന്നയിലെ ഒരു പ്രാദേശിക ബാങ്കിന്റെ എടിഎം തകര്‍ത്ത് മോഷണമായിരുന്നു പ്രതികളുടെ ശ്രമം. പിടിയിലായ പ്രതികള്‍ക്കെതിരെ നിയമനടപടികള്‍ പൂര്‍ത്തീകരിച്ചതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.
ഒമാനില്‍ മറ്റൊരു കേസില്‍ ഇന്‍ഡസ്‍ട്രിയല്‍ ഏരിയകളില്‍ നിന്ന് ഇലക്‌ട്രിക് കേബിളുകള്‍ മോഷ്ടിച്ച മൂന്ന് പേരും പോലീസ് പിടിയിലായി . വിവിധ കമ്ബനികളില്‍ നിന്നും വെയര്‍ഹൗസുകളില്‍ നിന്നും മോഷണം നടത്തിയ പ്രതികളെ പിടികൂടിയത് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പാണ് .
