നി​ല​മ്ബൂ​രി​ല്‍ പി.​വി. അ​ന്‍​വ​ര്‍ വീ​ണ്ടും; സി​പി​എം മ​ല​പ്പു​റം സാ​ധ്യ​താ​പ്പ​ട്ടി​ക ത​യാ​ര്‍

 മ​ല​പ്പു​റം : ജി​ല്ല​യി​ലെ സി​പി​എം സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ സാ​ധ്യ​താ​പ്പ​ട്ടി​ക​യാ​യി. നി​ല​മ്ബൂ​രി​ല്‍ പി.​വി. അ​ന്‍​വ​ര്‍ വീ​ണ്ടും സ്ഥാ​നാ​ര്‍​ഥി​യാ​കു​മെ​ന്ന് ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അ​റി​യി​ച്ചു. മ​ണ്ഡ​ല​ത്തി​ല്‍ പി.​വി. അ​ന്‍​വ​റി​നെ കാ​ണാ​നി​ല്ലെ​ന്ന​തി​നെ​ച്ചൊ​ല്ലി വി​വാ​ദ​ങ്ങ​ള്‍ ഉ​യ​ര്‍​ന്നു നി​ല്‍​ക്ക​വെ​യാ​ണ് അ​ദ്ദേ​ഹ​ത്തെ വീ​ണ്ടും മത്സരിപ്പിക്കാന്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

പൊ​ന്നാ​നി​യി​ല്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍, ത​വ​നൂ​രി​ല്‍ കെ.​ടി. ജ​ലീ​ല്‍ എ​ന്നി​വ​രെ വീ​ണ്ടും സ്ഥാ​നാ​ര്‍​ഥി​ക​ളാ​ക്കാ​നും ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് തീ​രു​മാ​നി​ച്ചു. പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ല്‍ മു​ന്‍​ലീ​ഗ് നേ​താ​വും മ​ല​പ്പു​റം ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​നു​മാ​യ കെ ​പി മു​ഹ​മ്മ​ദ് മു​സ്ത​ഫ​യാ​ണ് എ​ല്‍​ഡി​എ​ഫി​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. താ​നൂ​രി​ല്‍ വി ​അ​ബ്ദു​റ​ഹി​മാ​നും തി​രൂ​രി​ല്‍ ഗ​ഫൂ​ര്‍ പി. ​ലി​ല്ലീ​സും പ​രി​ഗ​ണ​ന​യി​ലു​ണ്ട്. ഏ​റ​നാ​ട് മു​ന്‍ ഫു​ട്ബോ​ള്‍ താ​രം യു. ​ഷ​റ​ഫ​ലി മ​ത്സ​രി​ച്ചേ​ക്കും.

മ​ങ്ക​ട​യി​ല്‍ ടി.​കെ. റ​ഷീ​ദ​ലി​യു​ടെ പേ​രാ​ണ് ഉ​യ​ര്‍​ന്നു​വ​ന്നി​രി​ക്കു​ന്ന​ത്. വ​ണ്ടൂ​രി​ല്‍ മി​ഥു​ന, ഇ.​ഡി. ച​ന്ദ്ര​ബാ​ബു എ​ന്നി​വ​രു​ടെ പേ​രും ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *