ദക്ഷിണ സുഡാനില്‍ ഉണ്ടായ വിമാനാപകടത്തില്‍ കുറഞ്ഞത് 10 പേര്‍ കൊല്ലപ്പെട്ടു

ദക്ഷിണ സുഡാനിലെ ജോങ്‌ലെയ് സംസ്ഥാനത്ത് എയര്‍സ്ട്രിപ്പില്‍ വിമാനം തകര്‍ന്ന് രണ്ട് പൈലറ്റുമാര്‍ ഉള്‍പ്പെടെ 10 പേര്‍ മരിച്ചുവെന്ന് മേഖലാ ഗവര്‍ണറും എയര്‍ലൈനും അറിയിച്ചു. വാണിജ്യ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും ചൊവ്വാഴ്ച ഉച്ചയോടെ പിയേരിയിലെ എയര്‍സ്ട്രിപ്പില്‍ നിന്ന് ജുബയിലേക്കുള്ള മടക്ക വിമാനത്തില്‍ ആയിരുന്നുവെന്നും അറിയിച്ചു.

ഇതിന് ഒരു നിര്‍ദ്ദിഷ്ട മരണസംഖ്യ നല്‍കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല, 24 പേര്‍ വരെ വിമാനത്തില്‍ ഉണ്ടായിരിക്കാമെന്നാണ് മന്ത്രാലയം അറിയിച്ചത്. ദക്ഷിണ സുഡാന്‍ സുപ്രീം എയര്‍ലൈനിന്റെ വിമാനാപകടത്തിന്റെ (എച്ച്‌കെ -4274) വാര്‍ത്ത ലഭിച്ചത് വളരെയധികം ഞെട്ടലോടെയാണെന്ന് ഗവര്‍ണര്‍ ഡെനെ ജോക്ക് ചാഗോര്‍ പറഞ്ഞു. ഒരു ടീമിനെ അങ്ങോട്ട് അയക്കുമെന്നും അതിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *