കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട; മലദ്വാരത്തില്‍ ഒളിപ്പിച്ച്‌ കടത്തിയ 856 ഗ്രാം സ്വര്‍ണം പിടികൂടി

കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. മലദ്വാരത്തില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച 856 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. പിടികൂടിയ സ്വര്‍ണത്തിന് ഏകദേശം 34 ലക്ഷത്തിലധികം വില വരും.

കോഴിക്കോട് സ്വദേശി മുഹമ്മദ് ജസീം എന്നയാളെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ആഴ്ച കണ്ണൂര്‍ വിമാനത്താവളത്തില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ സ്വര്‍ണക്കടത്ത് പിടികൂടിയിരുന്നു. രണ്ട് ദിവസങ്ങളിലായി 1600 ഗ്രാമിലധികം സ്വര്‍ണമാണ് പിടികൂടിയത്.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണവും വിദേശ കറന്‍സിയും പിടികൂടിയത്. രണ്ട് യാത്രക്കാരില്‍ നിന്നും 47 ലക്ഷം രൂപ വിലമതിക്കുന്ന 976 ഗ്രാം സ്വര്‍ണവും 7.79 ലക്ഷം രൂപയുടെ വിദേശ കറന്‍സിയുമാണ് പിടികൂടിയത്. മിശ്രിത രൂപത്തില്‍ കടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് സ്വര്‍ണക്കടത്ത് കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *