തിരുവല്ല സ്വദേശി കുവൈത്തില്‍ കൊവിഡ് ബാധിച്ച്‌ മരണമടഞ്ഞു

കുവൈത്ത്‌സിറ്റി: തിരുവല്ല സ്വദേശി കുവൈറ്റില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു. തിരുവല്ല തെങ്ങേലി മണലിത്തറ വീട്ടില്‍ എബ്രഹാം കുര്യന്‍ (സാബു-60) ആണ് മരിച്ചത്. കൊവിഡ് ബാധിതനായി മിശരിഫ് ഫീല്‍ഡ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ ജെസ്സി (ഫര്‍വാനിയ ആശുപത്രിയിലെ റിട്ട. സ്റ്റാഫ് നേഴ്‌സ്). മക്കള്‍: ജിത്തു, ജിതിന്‍: മരുമകള്‍ റിങ്കി ജിത്തു. എല്ലാവരും കുവൈത്തിലാണ്. മൃതദേഹം കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം കുവൈത്തില്‍ സംസ്‌കരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *