കേന്ദ്ര ഏജസികള്‍ക്കെതിരെ രാഹുല്‍ ഗാന്ധി. ഇഡി, ആദായ നികുതി വകുപ്പ്, സിബിഐ എന്നിവരെ ഉപയോഗിച്ച് എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ ആണ് കേന്ദ്രസര്‍ക്കാര്‍ ശ്രമമെന്ന് രാഹുല്‍ വിമര്‍ശിച്ചു. കേരളത്തില്‍ എത്തിയപ്പോള്‍ രാഹുല്‍ കേന്ദ്ര ഏജസികളെ അനുകൂലിച്ചായിരുന്നു നിലപാട് സ്വീകരിച്ചത്. ഇതോടെ മറനീക്കി പുറത്തുവരുന്നത് രാഹുലിന്റെയും കോണ്ഗ്രസിന്റെയും ഇരട്ടത്താപ്പ് കൂടിയാണ്.
കേരളത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്ര ഏജസികളുടെ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതിനിടയിലാണ് കേന്ദ്ര ഏജന്‌സികള്‍ക്കെതിരെ രാഹുല്‍ഗാന്ധി തന്നെ രംഗത്തു വന്നിരിക്കുന്നത്. രാജ്യത്ത് നടക്കുന്ന കേന്ദ്ര ഏജന്‍സികളുടെ റെയ്ഡുകളെ വിമര്‍ശിച്ചുകൊണ്ടാണ് രാഹുലിന്റെ ട്വീറ്റ്. കര്‍ഷക സമരത്തെ അനുകൂലിക്കുന്ന ആളുകളെ സര്‍ക്കാര്‍ ലക്ഷ്യമിടുകയാണ്.
