രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് നല്‍കരുത്; ഹര്‍ജിയുമായി ജോസഫ് വിഭാഗം സുപ്രീം കോടതിയില്‍

ന്യൂഡെല്‍ഹി: ( 04.03.2021) കേരളാ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില ഹൈകോടതി ജോസ് വിഭാഗത്തിന് അനുവദിച്ചതിനെതിരെ ജോസഫ് വിഭാഗം ഹര്‍ജിയുമായി സുപ്രീം കോടതിയില്‍. ജോസഫ് വിഭാഗം നേതാവ് പി സി കുര്യാകോസ് ആണ് സുപ്രീം കോടതിയില്‍ ഇത് സംബന്ധിച്ച ഹര്‍ജി നല്‍കിയത്. ഹൈകോടതി വിധി ഉടന്‍ സ്റ്റേ ചെയ്യണമെന്നും സുപ്രീം കോടതിയില്‍ ജോസഫ് വിഭാഗം ആവശ്യപ്പെടും.

കേരള കോണ്‍ഗ്രസ് എമിന്‍്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില പാര്‍ടിയിലെ പിളര്‍പ്പിന് ശേഷം എല്‍ഡിഎഫിലേക്ക് വന്ന ജോസ് കെ മാണി വിഭാഗത്തിന് അവകാശപ്പെട്ടതാണ് എന്നായിരുന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പ് കമീഷന്‍ തീരുമാനത്തെ ചോദ്യം ചെയ്ത് പിജെ ജോസഫ് ഹൈകോടതി സിംഗിള്‍ ബെ‍ഞ്ചിനെ സമീപിച്ചെങ്കിലും ഹൈകോടതി തെരഞ്ഞെടുപ്പ് കമീഷന്‍്റെ തീരുമാനത്തോട് യോജിക്കുകയാണ് ചെയ്തത്. ഹൈകോടതിയുടെ ഈ വിധിയെ ചോദ്യം ചെയ്ത് പി ജെ ജോസഫ് ഡിവിഷന്‍ ബെഞ്ചില്‍ അപീലുമായി എത്തി. എന്നാല്‍ ഹൈകോടതി ഡിവിഷന്‍ ബെഞ്ചും ജോസഫിന് രണ്ടില ചിഹ്നം നിഷേധിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *