വയനാട് യുവാവ് പെട്രോളൊഴിച്ച്‌ തീ കൊളുത്തിയ വീട്ടമ്മ മരിച്ചു

കല്‍പറ്റ: വയനാട്ടില്‍ യുവാവ് പെട്രൊളൊഴിച്ച്‌ തീകൊളുത്തിയ വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു. മീനങ്ങാടി മുരണിയിലെ കളത്തില്‍ ഷംസുദ്ദീന്റെ ഭാര്യ ഉമൈമത്ത് (40) ആണ് മരിച്ചത്. വയനാട് മീനങ്ങാടിയിലാണ് സംഭവം നടന്നത് .സംഭവത്തില്‍ പ്രദേശവാസി ശ്രീകാന്ത് (31)ആണ് ഇവരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തിയത് .തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ വീട്ടമ്മ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ കഴിയെയാണ് മരിച്ചത് .

Leave a Reply

Your email address will not be published. Required fields are marked *