കോഴിക്കോട്: ബാലുശേരി ഉണ്ണിക്കുളത്ത് കോണ്‍ഗ്രസ് പാര്‍ട് ഓഫിസ് തീയിട്ട് നശിപ്പിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. പ്രദേശത്ത് വ്യാഴാഴ്ച രാത്രി എല്‍ഡിഎഫ്-യുഡിഎഫ് സംഘര്‍ഷമുണ്ടായിരുന്നു. യുഡിഎഫ് പ്രകടനം നടക്കുന്നതിനിടെ സ്ഥലത്തുണ്ടായിരുന്ന എല്‍ഡിഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കിഴക്കേ വീട്ടില്‍ ലത്തീഫിന്റെ വീടിന് നേരെയും ആക്രമണം നടന്നു. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഇദ്ദേഹത്തിന്റെ ഇന്നോവ കാര്‍ തകര്‍ത്തു.
