പശ്‌ചിമ ബംഗാളിലെ വോട്ടെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തിനിടയില്‍ സിഐഎസ്‌എഫ് നടത്തിയ വെടിവയ്‌പ്പില്‍ നാല് പേര്‍ മരിക്കാനിടയാക്കിയ സംഭവത്തില്‍ രാജി ആവശ്യപ്പെട്ട മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് മറുപടിയുമായി അമിത് ഷാ. പശ്‌ചിമ ബംഗാളിലെ ജനങ്ങള്‍ ആവശ്യപ്പെട്ടാല്‍ രാജി വയ്‌ക്കാന്‍ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയായ അമിത് ഷാ പറഞ്ഞു.നോര്‍ത്ത് 24 പര്‍ഗാനസ് ജില്ലയിലെ റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.
അതേസമയം, തെരഞ്ഞെടുപ്പിനിടെ ആക്രമണം നടത്തിയത് ബി.ജെ.പിയാണെന്നും തെരഞ്ഞെടുപ്പില്‍ തോല്‍വി ഉറപ്പായപ്പോള്‍ ബി.ജെ.പി തോക്കെടുക്കാന്‍ തുടങ്ങിയെന്നും മമത പറഞ്ഞു. ഇതിനുള്ള പ്രതികാരം ജനങ്ങള്‍ ബാലറ്റിലൂടെ തീര്‍ക്കുമെന്നും മമത പ്രതികരിച്ചു.
