പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്​റ്റില്‍

പാ​ലോ​ട്: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച്‌ ഗ​ര്‍​ഭി​ണി​യാ​ക്കി​യ യു​വാ​വ് അ​റ​സ്​​റ്റി​ല്‍. കു​ശ​വൂ​ര്‍ കു​ന്നും​പു​റ​ത്ത് വീ​ട്ടി​ല്‍ നി​ന്നും ക​രി​മ​ണ്‍​കോ​ട് ഊ​രാ​ളി​ക്കോ​ണ​ത്ത് താ​മ​സി​ക്കു​ന്ന വി​പി​ന്‍ (22) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

ബ​ന്ധു​വാ​യ പെ​ണ്‍​കു​ട്ടി ര​ണ്ടു​മാ​സ​മാ​യി പ​ഠ​ന സൗ​ക​ര്യ​ത്തി​നാ​യി പ്ര​തി​യു​ടെ വീ​ട്ടി​ല്‍ താ​മ​സി​ച്ച്‌ വ​രി​ക​യാ​യി​രു​ന്നു. ര​ണ്ട് ദി​വ​സ​മാ​യി ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ള്‍ അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ പെ​ണ്‍​കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. തു​ട​ര്‍​ന്നു​ള്ള പ​രി​ശോ​ധ​ന​യി​ലാ​ണ് ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന് മ​ന​സ്സി​ലാ​യ​ത്. പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി​പ്ര​കാ​രം പാ​ലോ​ട് പൊ​ലീ​സ് പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നു.

നെ​ടു​മ​ങ്ങാ​ട് ഡി​വൈ.​എ​സ്.​പി ഉ​മേ​ഷ് കു​മാ​റി​െന്‍റ മേ​ല്‍​നോ​ട്ട​ത്തി​ല്‍ പാ​ലോ​ട് ഇ​ന്‍​സ്പെ​ക്ട​ര്‍ സി.​കെ. മ​നോ​ജ്, എ​സ്.​ഐ നി​സാ​റു​ദ്ദീ​ന്‍, ഭു​വ​ന​ച​ന്ദ്ര​ന്‍ നാ​യ​ര്‍, അ​ന്‍​സാ​രി, ദീ​പാ​കു​മാ​രി, സു​ജു​കു​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് കേ​സ​ന്വേ​ഷി​ക്കു​ന്ന​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *