“ദൈവം അവിടെ കൊണ്ടുപോയി ഇറക്കിയത് പോലെ തോന്നി. മറ്റെവിടെയെങ്കിലും ആയിരുന്നെങ്കില്‍’. ഹെലികോപ്ടര്‍ അപകടത്തില്‍ നിന്നും രക്ഷപെട്ട വ്യവസായി എം എ യൂസഫലിയുടെ വാക്കുകളാണ്. ആശുപത്രിയിലേക്ക് തന്നെ നേരില്‍ കാണാന്‍ വരുന്നവരോടും ഫോണിലൂടെ വിവരങ്ങള്‍ തേടിയവരോടും പറഞ്ഞതാണിത്,
‘കടവന്ത്രയിലെ വീട്ടില്‍ നിന്നും ലേക് ഷോര്‍ ആശുപത്രിയിലേക്ക് സഞ്ചരിക്കുന്നതിനിടെ ആണ് ഹെലികോപ്ടറിന് സാങ്കേതിക തകരാര്‍ ഉണ്ടായത്. അപകടകരമായ അവസ്ഥയില്‍ ആണ് വലിയൊരു അപകടം ഒഴിവാക്കിയത്. ദേശീയപാതയ്ക്ക് സമീപം ചതുപ്പു നിലത്ത് ആയിരുന്നു ഹെലികോപ്ടര്‍ ഇറക്കിയത്. ഹെലികോപ്ടറിന്‍റെ ലീഫ് മതിലിനോട് ചേര്‍ന്ന് നില്‍ക്കുകയും ചെയ്തു. ചതുപ്പു നിലത്ത് ദൈവം കൊണ്ടുപോയി ഇറക്കുകയായിരുന്നു’ എന്ന് യൂസഫലി പറയുന്നു കഴിഞ്ഞ ദിവസം പുലര്‍ച്ചയോടെയായിരുന്നു അപകടം. ഹെലികോപ്ടറിലുണ്ടായിരുന്ന യൂസഫലിക്കും ഭാര്യക്കും ഭാഗ്യവശാല്‍ പ്രത്യേകിച്ച് പരിക്കുകള്‍ ഒന്നും ഉണ്ടായില്ല. എന്നാല്‍ ഹെലികോപ്ടര്‍ ഇടിച്ചിറക്കിയപ്പോള്‍ യൂസഫലിക്ക് വലിയ മാനസിക സമ്മര്‍ദ്ദം ഉണ്ടായി. ഇതിനെ തുടര്‍ന്ന് അദ്ദേഹത്തെ ലേക്ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
–
ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു യൂസഫലി ഇന്ന് പുലര്‍ച്ചെയാണ് യുഎഇയിലേക്ക് മടങ്ങിയത്. അബുദാബി രാജകുടുംബം അയച്ച പ്രത്യേക വിമാനത്തില്‍ ആയിരുന്നു യാത്ര. യൂസഫലിയുടെ തുടര്‍ചികിത്സ അബുദാബിയില്‍ ആയിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനിടെ അപകടമുണ്ടായ ഹെലികോപ്റ്റര്‍ പനങ്ങാട്ടെ ചതിപ്പു നിലത്തുനിന്ന് മാറ്റുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാവിലെയാണ് യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്ടര്‍ ചതുപ്പ് നിലത്തില്‍ ഇടിച്ചിറക്കിയത്. ഹെലികോപ്ടര്‍ സ്ഥിരം ഇറക്കാറുള്ള കുഫോസ് ക്യാംപസ് ഗ്രൗണ്ടില്‍ എത്തുന്നതിനു തൊട്ടുമുന്‍പ് സര്‍വീസ് റോഡിനോട് ചേര്‍ന്നുള്ള ഒഴിഞ്ഞ പറമ്ബിലെ ചടുപ്പിലേക്കാണ് ഇടിച്ചിറക്കിയത്. എം.എ യുസഫലി ഉള്‍പ്പെടെയുള്ളവര്‍ ലേക്ക് ഷോര്‍ ആശുപത്രിയിലുള്ള ബന്ധുവിനെ കാണാന്‍ വരുകയായിരുന്നു.
–
ജനവാസ മേഖലയ്ക്കു മുകളില്‍വച്ചാണ് ഹെലികോപ്ടറിന് തകരാര്‍ സംഭവിച്ചത്. സമീപത്തുകൂടെ ഹൈവേ കടന്നുപോകുന്നുണ്ട്. ചതുപ്പുനിലത്ത് ഇടിച്ചിറക്കിയതിനാലാണ് വന്‍ അപകടമൊഴിവായത്. ചതുപ്പില്‍ ഭാഗികമായി പൂന്തിയ നിലയിലായിരുന്നു ഹെലികോപ്ടര്‍.
