ആരോപണം തള്ളി മാണി

കോട്ടയം: കേരള കോണ്‍ഗ്രസ് സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സമൂഹ വിവാഹം നടത്തിയത് കോഴപ്പണം ഉപയോഗിച്ചാണെന്ന ആരോപണം നിഷേധിച്ച് കെ.എം.മാണി രംഗത്ത്. ആരോപണം തെറ്റാണ്. പ്രവര്‍ത്തകരില്‍ നിന്നും പണം പിരിച്ചാണ് സമൂഹ വിവാഹം നടത്തിയതെന്നും കെ.എം.മാണി വിശദീകരിച്ചു. കേരള കോണ്‍ഗ്രസിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ സമൂഹ വിവാഹത്തെക്കുറിച്ച് തിരുവനന്തപുരം വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മാണി.

Leave a Reply

Your email address will not be published. Required fields are marked *