ജനങ്ങള്‍ സംഭാവന നല്‍കണം

തിരുവനന്തപുരം: ആരാധനാലയങ്ങളില്‍ സംഭാവന നല്‍കുന്നതുപോലെ പൊതുവിദ്യാലയങ്ങള്‍ക്കും ഒരിക്കലെങ്കിലും സംഭാവന നല്‍കാന്‍ ജനങ്ങള്‍ തയാറാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരത്തില്‍ സംഭാവന നല്‍കിയാല്‍ വിദ്യാഭ്യാസ മേഖലയില്‍ വന്‍ വികസനം കൊണ്ടുവരാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം അട്ടക്കുളങ്ങരയില്‍ ദേശീയ അധ്യാപക ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വളരെവേഗം പൊതുവിദ്യാലയങ്ങള്‍ ഹൈടെക്കാക്കും. പന്ത്രണ്ടാം ക്ലാസ് വരെ ഈ രീതിയില്‍ മാറ്റാന്‍ സമയബന്ധിത പരിപാടിയാണ് സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നത്. കലാകായിക മത്സരങ്ങളില്‍ പ്രത്യേക പരിശീലനം ഒരുക്കാന്‍ 14 ജില്ലകളിലെയും തെരഞ്ഞെടുക്കപ്പെടുന്ന ഓരോ സ്‌കൂളിനും ഒരു കോടി രൂപ വീതം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *