വിനോദ സഞ്ചാര കേന്ദ്രത്തില്‍ നിന്ന് ബൈക്ക് മോഷണം; നാലു പേര്‍ അറസ്റ്റില്‍

കല്‍പറ്റ: കമ്ബളക്കാട് പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ കുറുമ്ബാലക്കോട്ട വിനോദസഞ്ചാര കേന്ദ്രം കേന്ദ്രീകരിച്ച്‌ ബൈക്കുകള്‍ മോഷ്ടിച്ച നാലു യുവാക്കള്‍ പിടിയില്‍. പ്രദേശത്ത് വിനോദ സഞ്ചാരികളുടേയും പോലിസിന്റെയും ഉറക്കം കെടുത്തിയ പരിസര വാസികളായ യുവാക്കളാണ് അറസ്റ്റിലായത്.

കമ്ബളക്കാട് കൊഴിഞ്ഞങ്ങാട് വീട്ടില്‍ മുഹമ്മദ് അജ്‌നാസ് (23), കരിങ്കുറ്റി കളരിക്കല്‍ വീട്ടില്‍ അപ്പു എന്ന അതുല്‍ കൃഷ്ണ(21), കരിഞ്ഞക്കുന്ന് കാഞ്ഞായി വീട്ടില്‍ അന്‍സാര്‍ (21), വെണ്ണിയോട് വലിയകുന്ന് വീട്ടില്‍ കേശവന്റെ മകന്‍ ശരത്ത് (21) എന്നിവരെയാണ് കമ്ബളക്കാട് സിഐ പി വിഷ്ണുവിന്റെ നേതൃത്വത്തില്‍ എസ്‌ഐ എം വി ശ്രീദാസ് അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *