അബ്ദുറഹ്‌മാന് വേണ്ടി ജലീലിനെ സി.പി.എം തഴയുന്നു?

കോഴിക്കോട്: മലപ്പുറം ജില്ലയിലെ സ്വതന്ത്ര ഇടതുപക്ഷ എം.എല്‍.എ ആയ വി.അബ്്ദുറഹ്‌മാനെ ഉയര്‍ത്തി കൊണ്ടുവരാനായി കെ.ടി.ജലീലിലെ സി.പി.എം.സംസ്ഥാന നേതൃത്വം തഴയുന്നതായി സൂചനകള്‍.ഇടതുമുന്നണി വീണ്ടും അധികാരത്തിലെത്തുകയാണെങ്കില്‍ ജലീലിന് പകരം വി.അബ്്ദുറഹ്‌മാന് മന്ത്രിസ്ഥാനം നല്‍കുന്നതിന് സി.പി.എമ്മില്‍ ചില നേതാക്കള്‍ ചരടുവലി ആരംഭിച്ചതായാണ് വിവരം.ജലീലും അബ്്ദുറഹ്്മാനും തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ മലപ്പുറം ജില്ലയില്‍ നിന്നുള്ള മന്ത്രി അടുത്ത തവണ അബ്്ദുറഹ്്മാനാകട്ടെയാണ് ഈ വിഭാഗം ആവശ്യപ്പെടുന്നത്.
ബന്ധുനിയമന വിവാദത്തില്‍ ലോകായുക്ത ഉത്തരവ് വന്നതിന് പിന്നാലെ ജലീലിന്റെ രാജി ആവശ്യപ്പെടാന്‍ സി.പി.എമ്മിനുള്ളില്‍ സമ്മര്‍ദ്ദങ്ങള്‍ ശക്തമായിരുന്നു.ജലീലിനെതിരായ കേസ് ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷം സമരം ശക്തമാക്കിയാല്‍ അത് ഇടതുപക്ഷത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുമെന്ന വാദമാണ് ഈ വിഭാഗം ഉയര്‍ത്തിക്കാട്ടിയത്. അതേസമയം,ലോകായുക്ത ഉത്തരവിന്റെ പേരില്‍ ജലീല്‍ രാജിവെക്കുന്നതോടെ അടുത്ത തവണ അദ്ദേഹത്തിന് മന്ത്രിസ്ഥാനം നല്‍കാതിരിക്കാന്‍ ഈ കേസ് ആയുധമാക്കുകയും ചെയ്യാനാണ് ഈ വിഭാഗത്തിന്റെ കരുനീക്കങ്ങള്‍.കളങ്കിതനായി പുറത്തുപോയ മന്ത്രി ജലീലിനെ വീണ്ടും മന്ത്രിയാക്കരുതെന്നും പകരം മലപ്പുറം ജില്ലയില്‍ നിന്നുള്ള മന്ത്രിയായി വി.അബ്്ദുറഹ്്മാനെ നിയോഗിക്കണമെന്നും ഈ വിഭാഗം തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം ആവശ്യപ്പെട്ടേക്കും.
താനൂരിലെ സിറ്റിംഗ് എം.എല്‍.എ ആയ വി.അബ്്ദുറഹ്്മാന്‍ ഇത്തവണയും ഇതേ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയിട്ടുണ്ട്.ഫലം അനുകൂലമായാല്‍ അടുത്ത മന്ത്രിസഭയില്‍ അബ്്ദുറഹ്്മാന് സ്ഥാനം നല്‍കാനുള്ള ചരടുവലികളാണ് നടക്കുന്നത്. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി പൊന്നാനി മണ്ഡലത്തില്‍ മല്‍സരിച്ച അബ്്ദുറഹ്‌മാന്‍ പിന്നീട് താനൂര്‍ നിയമസഭാ മണ്ഡലത്തില്‍ മുസ്്‌ലിം ലീഗിനെതിരെ അട്ടമറി വിജയം നേടി നിയസഭയിലെത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം കെ.ടി.ജലീല്‍ രാജിവെച്ചതിന് പിന്നാലെ വി.അബ്്ദുറഹ്്മാന്‍ അദ്ദേഹത്തിന് പിന്തുണയുമായി ഫേസ്്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *