സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന; പവന് കൂടിയത് 120 രൂപ

കൊച്ചി: | സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ശനിയാഴ്ച പവന് 120 രൂപ വര്‍ധിച്ച്‌ 35,320 രൂപയായി. ഗ്രാമിന് 15 രൂപ കൂടി 4,415 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും കൂടിയ വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്.

ഏപ്രില്‍ മാസത്തില്‍ മാത്രം പവന് രണ്ടായിരം രൂപയാണ് കൂടിയത്. ഏപ്രില്‍ ഒന്നിന് 33,320 രൂപയായിരുന്നു പവന്റെ വില. കൊവിഡ് രണ്ടാംതരംഗവും ഉത്സവ, വിവാഹ സീസണില്‍ സ്വര്‍ണത്തിന് ആവശ്യക്കാര്‍ വര്‍ധിച്ചതുമാണ് സ്വര്‍ണ വില വീണ്ടും ഉയരാന്‍ കാരണം.

Leave a Reply

Your email address will not be published. Required fields are marked *