കോ​വി​ഡി​ലും പറന്നുയര്‍ന്ന് ഖ​ത്ത​ര്‍ എ​യ​ര്‍​വേ​സ്​ ; 3.8 മി​ല്യ​ന്‍ യാ​ത്ര​ക്കാ​രെ ല​ക്ഷ്യ​സ്​​ഥാ​ന​ത്ത്​ എത്തിച്ചു

ദോഹ: കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യി​ലും ഖ​ത്ത​ര്‍ എ​യ​ര്‍​വേ​​സിന്റെ ചി​റ​കു​ക​ള്‍ തളര്‍ന്നില്ല . കോ​വി​ഡ്​ മൂ​ലം മ​റ്റ്​ വി​മാ​ന ക​മ്ബ​നി​ക​ള്‍ സ​ര്‍​വി​സ്​ നി​ര്‍​ത്തി​ വച്ചപ്പോള്‍ ഖ​ത്ത​ര്‍ എ​യ​ര്‍​വേ​​സ്​ ല​ക്ഷ്യ​സ്​​ഥാ​ന​ത്ത്​ എ​ത്തി​ച്ച​ത്​ 3.8 മി​ല്യ​ന്‍ യാ​ത്ര​ക്കാ​രെ​യാ​ണ്. ​ഗ്രൂ​പ് സി.​ഇ.​ഒ അ​ക്​​ബ​ര്‍ അ​ല്‍ ബാ​കി​ര്‍ ആ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കി​യ​ത്.

“എ​പ്പോ​ഴും പ്ര​വ​ര്‍​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കാ​നാ​ണ്​ ത​ങ്ങ​ള്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്. കോ​വി​ഡ്​ പ്ര​തി​സ​ന്ധി തു​ട​ങ്ങി​യ​തു​മു​ത​ല്‍ ഇ​ക്കാ​ല​യ​ള​വി​ല്‍ 3.8 മി​ല്യ​ന്‍ ജ​ന​ങ്ങ​ളെ​യാ​ണ്​ ല​ക്ഷ്യ​സ്​​ഥാ​ന​ങ്ങ​ളി​ല്‍ എ​ത്തി​ക്കാ​ന്‍ സാ​ധി​ച്ച​ത്. മ​റ്റ്​ ക​മ്ബ​നി​ക​ള്‍ വി​മാ​ന​ങ്ങ​ള്‍ നി​ര്‍​ത്തി​യി​ട്ട സ​മ​യ​ത്താ​ണ്​ ഇ​തെ​ന്ന്​ ഓ​ര്‍​ക്ക​ണം. കി​ട്ടു​ന്ന ഓ​രോ അ​വ​സ​ര​വും ഉ​പ​യോ​ഗി​ക്കു​ക​യാ​ണ്​ ചെ​യ്യു​ന്ന​ത്. എനെ ക​മ്ബ​നി​ക്ക്​ വ​രു​മാ​നം എ​നി​ക്ക്​ ക​ണ്ടെ​ത്ത​ണം. മ​റ്റ്​ ക​മ്ബ​നി​ക​ള്‍ പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തി​യ​പ്പോ​ഴും ആ​ളു​ക​ള്‍​ക്ക്​ യാ​ത്ര മു​ട​ക്കാ​ന്‍ പ​റ്റാ​താ​യി. ഇ​വ​ര്‍​ക്ക്​ ത​ങ്ങ​ള്‍ വാ​തി​ലു​ക​ള്‍ തു​റ​ന്നു​കൊ​ടു​ത്തു. അ​വ​രെ​യൊ​ക്കെ സു​ര​ക്ഷി​ത​രാ​യി ല​ക്ഷ്യ​സ്​​ഥാ​ന​ത്ത്​ എ​ത്തി​ക്കാ​ന്‍ ഖ​ത്ത​ര്‍ എ​യ​ര്‍​വേ​സി​നാ​യ​താ​യും ബാ​കി​ര്‍ വ്യക്തമാക്കി .

മ​റ്റ്​ രാ​ജ്യ​ങ്ങ​ളി​ലെ ക​മ്ബ​നി​ക​ള്‍ ത​ങ്ങ​ളു​ടെ സ​ര്‍​ക്കാ​റി​ല്‍ നി​ന്ന്​ മി​ല്യ​ന്‍ ക​ണ​ക്കി​ന്​ സാ​മ്ബ​ത്തി​ക​സ​ഹാ​യ​മാ​ണ്​ കോ​വി​ഡ്​ പ്ര​തി​സ​ന്ധി​കാ​ല​ത്ത്​ സ്വന്തമാക്കിയത് . എ​ന്നാ​ല്‍ ഖ​ത്ത​ര്‍ എ​യ​ര്‍​വേ​സ്​ സ്വ​ന്തം ഫ​ണ്ടി​ല്‍ നി​ന്നാ​ണ്​ കാ​ര്യ​ങ്ങ​ള്‍ നി​ര്‍​വ​ഹി​ക്കു​ന്ന​ത്.മ​റ്റു എ​യ​ര്‍ലൈ​നു​ക​ളേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ യാ​ത്ര​ക്കാ​ര്‍ക്ക് ആ​ഗോ​ള ക​ണ​ക്ട​വി​റ്റി ന​ല്‍​കു​ന്ന വി​മാ​ന ക​മ്ബ​നിയെന്ന നേട്ടം അടുത്തിടെ ​ ഖ​ത്ത​ര്‍ എ​യ​ര്‍​വേ​സ് സ്വന്തമാക്കിയിരുന്നു . പ്ര​തി​വാ​രം ആ​യി​ര​ത്തി​ല​ധി​കം സ​ര്‍​വി​സു​ക​ളാ​ണ് 130 ല​ക്ഷ്യ​സ്ഥാനങ്ങ​ളി​ലേ​ക്ക് ക​മ്ബ​നി നടത്തുന്നത് .

Leave a Reply

Your email address will not be published. Required fields are marked *