കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമായും എടുക്കണം, നോമ്ബ് മുറിഞ്ഞ് പോവാന്‍ ഇത് കാരണമാകില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍

തിരുവനന്തപുരം : കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ പ്രതിരോധ വാക്‌സിന്‍ നിര്‍ബന്ധമായും എടുക്കണ്ടേതാണെന്ന് കാഞ്ഞങ്ങാട് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അറിയിച്ചു. വ്രതം അനുഷ്ഠിച്ചു കൊണ്ട് വാക്‌സിന്‍ എടുക്കുന്നത് നോമ്ബിന് തടസ്സമാവിലെന്നും നോമ്ബ് മുറിഞ്ഞ് പോവില്ലെന്നും എല്ലാ വിശ്വാസികളും അറിഞ്ഞിരിക്കേണ്ടതാണെന്നും മുത്തുക്കോയ തങ്ങള്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് ഇന്നലെ മാത്രം 10,031 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1560, എറണാകുളം 1391, മലപ്പുറം 882, കോട്ടയം 780, തിരുവനന്തപുരം 750, ആലപ്പുഴ 745, തൃശൂര്‍ 737, കണ്ണൂര്‍ 673, കാസര്‍ഗോഡ് 643, പാലക്കാട് 514, കൊല്ലം 454, വയനാട് 348, ഇടുക്കി 293, പത്തനംതിട്ട 261 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *