തൊഴില്‍ തട്ടിപ്പ് കേസ്; സരിത നായര്‍ക്ക് പങ്കെന്ന് ഒന്നാം പ്രതിയുടെ മൊഴി

കൊച്ചി: തൊഴില്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായര്‍ക്കും പങ്കുണ്ടെന്ന് ഒന്നാം പ്രതിയും കുന്നത്തുകാല്‍ പഞ്ചായത്ത് അംഗവുമായ രതീഷിന്റെ മൊഴി. ആറ് പേരില്‍ നിന്ന് 25 ലക്ഷം രൂപ വാങ്ങി. കേസിലെ പ്രതിയായ ഷാജുവുമൊത്ത് സരിത നായരെ കണ്ടിരുന്നുവെന്നും രതീഷ് മൊഴി നല്‍കി. ഇന്നലെയാണ് രതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

നെയ്യാറ്റിന്‍കര ഓലത്താന്നി സ്വദേശി അരുണ്‍ എസ് നായരെ കെ.ടി.ഡി.സിയിലും കുഴിവിള സ്വദേശി എസ്. എസ്. ആദര്‍ശിനെ ബെവ്കോയില്‍ ജോലി നല്‍കാമെന്നും പറഞ്ഞ് പറ്റിച്ചതായാണ് പരാതി.

അരുണില്‍ നിന്ന് അഞ്ച് ലക്ഷവും ആദര്‍ശില്‍ നിന്ന് 11 ലക്ഷം രൂപയും വാങ്ങി. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പേരിലുള്ള വ്യാജരേഖകള്‍ കാണിച്ച്‌ വിശ്വസിപ്പിച്ചാണ് ലക്ഷങ്ങള്‍ വാങ്ങിയത്. ബെവ്കോ എം.ഡിയുടെ ഒപ്പോടെ ലെറ്റര്‍ പാഡില്‍ തയാറാക്കിയ റാങ്ക് പട്ടികയും ഇന്റര്‍വ്യൂ കാര്‍ഡും ആദര്‍ശിന് നല്‍കി. കെ.ടി.ഡി.സി എം.ഡിയുടെ പേരിലും സമാന രേഖകള്‍ തയാറാക്കി. പരാതിക്കാരെ വിശ്വസിപ്പിക്കാനായി ഉന്നത ഉദ്യോഗസ്ഥരെന്ന പേരില്‍ ഫോണ്‍ വിളിച്ചിരുന്നതായും പരാതിക്കാര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *