വളര്‍ത്തുനായയെ സ്‌കൂട്ടറിന് പിന്നില്‍ കെട്ടി മൂന്നുകിലോമീറ്റര്‍ വലിച്ചിഴച്ച സംഭവം; ഉടമ അറസ്റ്റില്‍

മലപ്പുറം:വളര്‍ത്തുനായയെ സ്‌കൂട്ടറിന് പിന്നില്‍ കെട്ടി റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ ഉടമയെ പൊലീസ് അറസ്റ്റുചെയ്തു. കരുനെച്ചി സ്വദേശി സേവ്യര്‍ ആണ് അറസ്റ്റിലായത്. ചെരുപ്പ് കടിച്ചു കേടുവരുത്തിയെന്നാരോപി​ച്ചാണ് ഇയാള്‍ നായയോട് കൊടുംക്രൂരത കാട്ടി​യത്.

മൂന്ന് കിലോമീറ്ററോളമാണ് നായയെ കെട്ടിവലിച്ചത്. ഇതുകണ്ട് നാട്ടുകാര്‍ പിന്തുടര്‍‌ന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ വഴങ്ങിയില്ല. ഒരു ദയയും കാണി​ക്കാതെ സ്കൂട്ടര്‍ വീണ്ടും മുന്നോട്ട് ഓടി​ച്ചു. ഒടുവില്‍ നാട്ടുകാര്‍ വാഹനം തടഞ്ഞ് നായയെ രക്ഷിക്കുകയായിരുന്നു.ഒരു യുവാവ് മൊബൈലില്‍ പകര്‍ത്തിയ ദൃശ്യം സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ചതോടെ പ്രതിഷേധം ശക്തമായി. സാരമായി പരിക്കേറ്റ നായയെ നിലമ്ബൂര്‍ റസ്ക്യൂ ഫോഴ്സ് ചികിത്സയ്ക്കായി കൊണ്ടുപോയി.

കുറച്ചുനാള്‍ മുമ്ബ് നെടുമ്ബാശേരി അത്താണിക്കുസമീപം ചാലാക്കയില്‍ നായയെ കഴുത്തില്‍ക്കുരുക്കിട്ട് കാറില്‍ കെട്ടിവലിച്ച സംഭവം കോളിളക്കം സൃഷ്ടി​ച്ചി​രുന്നു. ഇതി​ന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോട‌െ കാര്‍ ഓടിച്ചിരുന്ന നെടുമ്ബാശേരി സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *