തിരുവനന്തപുരം: നഗ്നചിത്രങ്ങള്‍ കാണിച്ച് യുവതിയെ ഭീഷണിപ്പെടുത്തിയ പ്രതിയെ െപാലീസ് പിടികൂടിയതായി സിറ്റി െപാലീസ് കമീഷണര്‍ അറിയിച്ചു. വെങ്ങാനൂര്‍ പനങ്ങോട് അംബേദ്കര്‍ ഗ്രാമത്തില്‍ താമസക്കാരനായ ജീവ എന്ന് വിളിക്കുന്ന സക്കീറിനെയാണ്(36) കോവളം െപാലീസ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം സ്വദേശിയായ യുവതിയെ പ്രതി ജീവ എന്ന പേരില്‍ േഫസ് ബുക്ക് വഴി സൗഹൃദം സ്ഥാപിച്ചശേഷം കോവളത്തുള്ള ഒരു ഹോട്ടലില്‍ കൊണ്ടുപോയി മദ്യം നല്കി മയക്കിയതിനുശേഷം ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും യുവതിയുടെ ഫോട്ടോകള്‍ എടുക്കുകയും ചെയ്തു. പിന്നീട് ഈ ഫോട്ടോകള്‍ യുവതിയുടെ വാട്സ്ആപ്പില്‍ അയച്ച് നിരന്തരം ഭീഷണിപ്പെടുത്തി വരുകയായിരുന്നു. യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ െപാലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കോവളം എസ്.എച്ച്.ഒ രൂപേഷ് രാജ്, എസ്.ഐമാരായ ഗംഗാപ്രസാദ്, മണികണ്ഠനാശാരി, എ.എസ്.ഐ ശ്രീകുമാര്‍, സി.പി.ഒമാരായ ശ്രീകാന്ത്, അരുണ്‍, ഷിജു, ഷൈജു, ശ്യാം കൃഷ്ണ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
