തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുന്ന പശ്ചാത്തലത്തില്‍ കേരളത്തിന് അധിക കോവിഡ് വാക്സിന് ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
സംസ്ഥാനത്തിന് കൂടുതല്‍ വാക്സിന് ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം ഇക്കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് ഉറപ്പ് നല്‍കിയെന്നും ഉപരാഷ്ട്രപതി വിളിച്ച യോഗത്തില്‍ ഇക്കാര്യം പറഞ്ഞിരുന്നുവെന്നും അറിയിച്ചതായി പ്രതിപക്ഷ നേതാവ് പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ആറ് മാസത്തെ കോവിഡ് ഇന്‍ഷുറന്‍സ് കവറേജിന്റെ കാലാവധി നീട്ടണം. കാര്‍ഷിക ആവശ്യത്തിന് നബാഡ് നല്കിയ വായ്പകള്‍ കോവിഡ് കാലത്ത് തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
