‘കുത്തിവെപ്പ് കൊണ്ടൊന്നും കാര്യമില്ല, മദ്യമാണ് യഥാര്‍ത്ഥ മരുന്ന്’; മദ്യാശാലയ്ക്ക് മുന്നില്‍ വൈറലായി സ്ത്രീ

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ആറ് ദിവസത്തെ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ‘അവശ്യ സാധനങ്ങള്‍’ വാങ്ങാനായി ആളുകള്‍ പല വഴിക്ക് ഓടി. ഇതില്‍ ഏറ്റവും കൂടുതല്‍ തിരക്കനുഭവപ്പെട്ട ഒരു സ്ഥലം മദ്യശാലകളായിരുന്നു.

ലോക്ക്ഡൗണില്‍ മദ്യശാലകള്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കില്ലെന്ന് വ്യക്തമായ സാഹചര്യത്തിലായിരുന്നു നീണ്ട ക്യൂ. ഡല്‍ഹിയില്‍ ഇന്നലെ മദ്യശാലകള്‍ക്ക് മുന്നില്‍ കണ്ട നീണ്ട ക്യൂവില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് മദ്യം വാങ്ങാനെത്തിയ മധ്യവയസ്കയായ സ്ത്രീയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *