കോഴിക്കോട്: ജില്ലയില്‍ തിങ്കളാഴ്ച 2022 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ ഒരാള്‍ക്ക് പോസിറ്റീവായി.
23 പേരുടെ ഉറവിടം വ്യക്തമല്ല. സമ്ബര്‍ക്കം വഴി 1998 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ 689 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് ആരോഗ്യപ്രവര്‍ത്തകരും പോസിറ്റീവായിട്ടുണ്ട്. 9,271 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 481 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു.
22.67 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 14,676 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. വീടുകളില്‍ ചികിത്സയിലുള്ളത് 11,738 പേരാണ്. മറ്റു ജില്ലകളില്‍ 54 കോഴിക്കോട് സ്വദേശികള്‍ ചികിത്സയിലുണ്ട്.
പുതുതായി വന്ന 3,481 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 32,288 പേര്‍ നിരീക്ഷണത്തിലുണ്ട്. 3,69,449 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 178 പേര്‍ ഉള്‍പ്പെടെ 1099 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്.
