കൊല്ലത്ത് ദൃശ്യം മോഡല്‍ കൊലപാതകം ; ര​ണ്ടു​വ​ര്‍​ഷം മു​ന്‍​പ് കാ​ണാ​താ​യ യുവാവിന്റെ കൊലപാതകത്തിന് പിന്നില്‍ അ​മ്മ​യും സ​ഹോ​ദ​ര​നും

കൊ​ല്ലം : ഏ​രൂ​രി​ല്‍ നി​ന്നും ര​ണ്ടു വ​ര്‍​ഷം മു​ന്‍​പ് കാ​ണാ​താ​യ യു​വാ​വ് കൊല്ലപ്പെട്ട നിലഖിയില്‍ പോ​ലീ​സ് ക​ണ്ടെ​ത്തി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​വാ​വി​ന്‍റെ അ​മ്മ​യെ​യും സ​ഹോ​ദ​ര​നെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തിട്ടുണ്ട് .ഭാ​ര​തി​പു​രം സ്വ​ദേ​ശി ഷാ​ജി പീ​റ്റ​റാ​ണ് രണ്ട് വര്ഷം മുന്‍പ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​വ​രു​ടെ ബ​ന്ധു ന​ല്‍​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കൊ​ല​പാ​ത​ക​ത്തി​ന്‍റെ ചു​രു​ള​ഴിയുന്നത് . ഷാ​ജി കൊ​ല്ല​പ്പെ​ട്ട​താ​ണെ​ന്നും സം​ഭ​വ​ത്തി​ന് പി​ന്നി​ല്‍ മാ​താ​വും സ​ഹോ​ദ​ര​നു​മാ​ണെ​ന്നും വി​വ​രം ല​ഭി​ച്ച പോ​ലീ​സ് ഇ​രു​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടുത്തു .തുടര്‍ന്ന് നടത്തിയ ചോ​ദ്യം ചെയ്യലില്‍ ചോ​ദ്യം ചെ​യ്യ​ലി​ല്‍ ഇ​രു​വ​രും കു​റ്റം സ​മ്മ​തി​ച്ചു. കു​ടും​ബ വ​ഴ​ക്കി​നി​ടെ ഷാ​ജി അ​ബ​ദ്ധ​ത്തി​ല്‍ മ​ര്‍​ദ്ദ​ന​മേ​റ്റ് മ​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ഇ​രു​വ​രു​ടെ​യും മൊ​ഴി. മ​രി​ച്ച​തി​ന് ശേഷം ഇ​രു​വ​രും ചേ​ര്‍​ന്ന് ഷാജിയുടെ മൃ​ത​ദേ​ഹം കു​ഴി​ച്ചി​ടു​ക​യും ചെ​യ്തു.അതെസമയം അക്കാലത്ത് ഷാ​ജി​യെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി ഉയരുകയും പോ​ലീ​സ് അ​ന്വേ​ഷ​ണം ഉണ്ടാവുകയും ചെയ്തു .എന്നാല്‍ ഇയ്യാള്‍ നാ​ടു​വി​ട്ടു​വെ​ന്ന് ഇ​രു​വ​രും പോ​ലീ​സി​നെ​യും പ​രി​സ​ര​വാ​സി​ക​ളെ​യും വി​ശ്വ​സി​പ്പി​ക്കു​ക​യാ​യി​രു​ന്നു.കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ തി​ര​ക്കി​ലാ​യ​തി​നാ​ല്‍ മൃ​ത​ദേ​ഹം ഇ​ന്ന് പുറത്തെടുക്കില്ലെന്നും ബു​ധ​നാ​ഴ്ച ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് പോ​സ്റ്റ്മോ​ര്‍​ട്ടം ചെയ്യുമെന്നും പോലീസ് അറിയിച്ചു .

Leave a Reply

Your email address will not be published. Required fields are marked *