ശക്തമായ കാറ്റിന് സാധ്യത; കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന്

കൊച്ചി: ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് അറിയിപ്പ്. തെക്ക് – കിഴക്ക് അറബിക്കടലിനോട് ചേര്‍ന്ന കേരള തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശിയടിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്.

മോശം കാലാവസ്ഥക്കും ഇതോടൊപ്പം സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അതിനാല്‍ തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് ചൊവ്വാഴ്ച ഉച്ചക്ക് പുറപ്പെടുവിച്ച അറിയിപ്പില്‍ കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *