അനധികൃത സ്വത്ത് സമ്ബാദനക്കേസ്; കെ എം ഷാജിയുടെ വീടുകള്‍ അളക്കും

കോഴിക്കോട്: അനധികൃത സ്വത്ത് സമ്ബാദനക്കേസില്‍ മുസ്‌ലിം ലീഗ് നേതാവ് കെ എം ഷാജിയുടെ വീടുകള്‍ അളക്കാന്‍ നിര്‍ദ്ദേശം. കെ എം ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകളാണ് അളന്ന് തിട്ടപ്പെടുത്തുക.പിഡബ്ല്യൂഡിക്ക് വിജിലന്‍സ് ഇത് സംബന്ധിച്ച്‌ നോട്ടിസ് നല്‍കി. ഒരാഴ്ചയ്ക്കുള്ളില്‍ വീട് അളക്കണം. ഷാജിയുടെ സ്വത്തുക്കളിലധികവും ഭാര്യ ആശ ഷാജിയുടെ പേരിലാണ്. അതിനാല്‍ ഇവരെയും കേസില്‍ ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട് എന്നാണ് അറിയുന്നത്. സ്വത്ത് സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ കെ എം ഷാജിക്ക് നല്‍കിയ സമയത്തില്‍ മൂന്ന് ദിവസമാണ് ബാക്കിയുള്ളത്. ഇതുവരെ രേഖകള്‍ സമര്‍പ്പിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *