ഡ്യൂട്ടിക്കിടയില്‍ മദ്യപാനം, ടിക്കറ്റ് തട്ടിപ്പ്…​ എട്ട്​ ജീവനക്കാരെ കെ.എസ്​.ആര്‍.ടി.സി സി സസ്പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിലായി ഡ്യൂട്ടിക്കിടയില്‍ മദ്യപാനം, പണം ഈടാക്കി ടിക്കറ്റ് നല്‍കാതിരിക്കല്‍, സൗജന്യ യാത്ര അനുവദിക്കല്‍, മേലുദ്യോഗസ്ഥരോട് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവങ്ങളില്‍ എട്ട്​ ജീവനക്കാരെ കെ.എസ്​.ആര്‍.ടി.സി സി.എം.ഡി സസ്പെന്‍ഡ് ചെയ്തു.

മാവേലിക്കര ഡിപ്പോയിലെ ആര്‍.പി.സി 225 നമ്ബര്‍ ഫാസറ്റ് പാസഞ്ചര്‍ ബസ് മാവേലിക്കര-എറണാകുളം സര്‍വിസ് നടത്തവേ മദ്യപിച്ച്‌ ഡ്യൂട്ടി ചെയ്ത കണ്ടക്ടര്‍ എസ്. സുനില്‍കുമാറിനെയും അവധി അപേക്ഷ നിരസിച്ചതിന് പിറവം യൂനിറ്റിലെ കണ്‍ട്രോളിങ്​ ഇന്‍സ്പെക്ടറിനോട് അപമര്യാദയായി പെരുമാറി ദേഹോപദ്രവം ചെയ്ത സംഭവത്തില്‍ പിറവം യൂനിറ്റിലെ കണ്ടക്ടര്‍ പി.എന്‍. അനില്‍കുമാറിനെയും, യാത്രാക്കൂലി ഈടാക്കിയശേഷം ഡെഡ് ടിക്കറ്റ് വിതരണം ചെയ്ത ചടയമംഗലം ഡിപ്പോയിലെ കണ്ടക്ടര്‍ എന്‍.സി. ബാലുനിതയെയും സസ്പെന്‍ഡ് ചെയ്തു.

സര്‍വിസ് നടത്തവേ യാത്രക്കാരനില്‍നിന്നും യാത്രാക്കൂലി ഈടാക്കുകയോ, ടിക്കറ്റ് നല്‍കുകയോ ചെയ്യാതെ സൗജന്യ യാത്ര അനുവദിച്ച പുനലൂര്‍ യൂനിറ്റിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍ സുനില്‍ കുമാറിനെയും മാസ്ക് ധരിക്കാതെ മദ്യലഹരിയില്‍ തൃശൂര്‍ സ്​റ്റേഷന്‍ മാസ്​റ്ററുടെ ഓഫിസിലെത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന മേലുദ്യോഗസ്ഥരെ അസഭ്യം പറയുകയും ചെയ്ത ചിറ്റൂര്‍ യൂനിറ്റിലെ കണ്ടക്ടര്‍ പി. പ്രേംകുമാറിനെയും സസ്പെന്‍ഡ് ചെയ്തു. മദ്യപിച്ച്‌ ആലപ്പുഴ ഡിപ്പോ പരിസര​െത്തത്തിയ കല്‍പറ്റ ഡിപ്പോയിലെ ഡ്രൈവര്‍ എ.പി. സന്തോഷിനെയും അസി. ട്രാന്‍സ്പോര്‍ട്ട് ഓഫിസറുടെ ചേമ്ബറില്‍ ബഹളമുണ്ടാക്കിയ പൊന്‍കുന്നം ഡിപ്പോയിലെ ഡ്രൈവര്‍ സന്തോഷ് എം കര്‍ത്തയെയും സസ്പെന്‍ഡ് ചെയ്തു. 2018-19 കാലയളവില്‍‌ എടപ്പാള്‍ റീജനല്‍ വര്‍ക​്​ഷോപ്പിലേക്ക് ഓഡര്‍ പ്രകാരം നല്‍കിയ പെയിന്‍റിനുള്ള തുക കടയുടമക്ക്​ നല്‍കാത്ത എടപ്പാളിലെ റീജനല്‍ വര്‍ക്​ഷോപ് സ്​റ്റോര്‍ ഇഷ്യൂവര്‍ ആയ സജിന്‍ സണ്ണിയെയും സസ്പെന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *