കൊവിഡ് രണ്ടാംതരംഗം കൊടുങ്കാറ്റ് പോലെ,​ വെല്ലുവിളി വലുത്,​ നാമത് മറികടക്കുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി : കൊവിഡിന്റെ രണ്ടാംതരംഗം രാജ്യത്ത് കൊടുങ്കാറ്റ് പോലെയാണ് വന്നതെന്നും നമ്മളത് മറികടക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി . കൊവിഡിനെ രാജ്യം ഒറ്റക്കെട്ടായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡിനെതിരെ രാജ്യം വലിയ പോരാട്ടം നടത്തുന്നു. രാജ്യത്ത് ഇതു വരെ 12 കോടി ഡോസ് വാക്സിനേഷന്‍ നല്‍കി. തദ്ദേശീയമായി ഇന്ത്യ രണ്ട് വാക്സിനുകള്‍ നിര്‍മ്മിച്ചു. ലോകത്ത് ഏറ്റവും കുറഞ്ഞ നിരക്കില്‍ വാക്സിന്‍ ലഭിക്കുന്നത് ഇന്ത്യയിലാണ്. മേയ് ഒന്നുമുതല്‍ രാജ്യത്തെ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്സിന്‍ നല്‍കിത്തുടങ്ങും.നിലവിലെ ഓക്സിജന്‍ ക്ഷാം പരിഹരിക്കുമെന്നും നരേന്ദ്രമോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *