വൈഗ കൊലപാതകം: സനുമോഹനുമായി കോയമ്ബത്തൂരില്‍ തെളിവെടുപ്പ്

തിരുവനന്തപുരം: വൈഗ കൊലപാതക കേസില്‍ അറസ്റ്റിലായ പിതാവ് സനുമോഹനെ ഇന്ന് കോയമ്ബത്തൂരിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തും. ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലങ്ങളിലാണ് തെളിവെടുപ്പ്.

കോയമ്ബത്തൂരില്‍ വിറ്റ സനു മോഹന്റെ വാഹനം പ്രതിയുടെ സാന്നിധ്യത്തില്‍ അന്വേഷണ സംഘം പരിശോധിക്കും.

കോയമ്ബത്തൂരിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി ഗോവയിലും, മൂകാംബികയിലും സനുമോഹനെ കൊണ്ടു പോകും. സനു മോഹന് കേരളത്തിന് പുറത്ത് ഒളിവില്‍ കഴിയാന്‍ മറ്റാരുടേയെങ്കിലും സഹായം കിട്ടിയോയെന്ന് അന്വേഷിക്കുന്നുണ്ട്.

തെളിവെടുപ്പ് പൂര്‍ത്തിയാക്കി കൊച്ചിയില്‍ തിരികെയെത്തിയാല്‍ സനുമോഹനെയും ഭാര്യയെയും ഒരുമിച്ച്‌ വിശദമായി ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം കങ്ങരപ്പടിയിലെ ഫ്‌ളാറ്റിലും മൃതദേഹം കണ്ടെത്തിയ മുട്ടാര്‍ പുഴയിലും തെളിവെടുപ്പ് നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *