സംസ്ഥാനത്ത് വാരാന്ത്യത്തില്‍ അവശ്യ സര്‍വീസുകള്‍ മാത്രം; വാക്‌സിനേഷന്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലൂടെ

തിരുവനന്തപുരം: സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. ശനി, ഞായര്‍ ദിവസങ്ങളില്‍ അവശ്യ സര്‍വീസ് മാത്രമായിരിക്കും പ്രവര്‍ത്തിക്കുക. വാക്‌സിനേഷന്‍ ക്യാംപുകളിലെ തിരക്ക് നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കും. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്താനാണ് തീരുമാനം.

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഒരേ സമയം പകുതി ജീവനക്കാര്‍ മാത്രം ഹാജരായാല്‍ മതിയാകും. സ്വകാര്യ മേഖലയിലും വര്‍ക്ക് ഫ്രം ഹോം നടപ്പാക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഓണ്‍ൈലന്‍ ക്ലാസ് മാത്രമായിരിക്കും നടത്തുക.

കോവിഡ് രോഗിയുമായി അടുത്ത സമ്ബര്‍ക്കം പുലര്‍ത്തിയവര്‍ക്ക് 14 ദിവസം നിരീക്ഷണം നിര്‍ബന്ധിതമാക്കി. ലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ എട്ടാം ദിവസം ആര്‍.ടിപി.സി.ആര്‍ നടത്താം.

കണ്ടെയ്‌മെന്റ് േസാണുകള്‍ക്ക് പുറത്ത് വ്യാപാര സ്ഥാപനങ്ങള്‍ക്ക് രാത്രി 9 മണിവരെ പ്രവര്‍ത്തിക്കാം. ഓരോ ജില്ലയിലും ഉദ്യോഗസ്ഥര്‍ ഓരോ തരത്തിലും ഉത്തരവുകള്‍ ഇറക്കി ആശയക്കുഴപ്പം സൃഷ്ടിക്കരുതെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *