ന്യൂഡല്‍ഹി: കോവിഡ് വാക്സിന് കേന്ദ്രം അയക്കുന്നത് കാത്തുനില്ക്കേണ്ടെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നിലയ്ക്ക് വാക്സിന് വാങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യമന്ത്രി ജനങ്ങള്‍ക്കിടയില്‍ അനാവശ്യ പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ്. പരിഭ്രാന്തി പരത്താതെ വാക്സിന് വിതരണം നടത്താന്‍ സാധിക്കണം. തിക്കുംതിരക്കും മൂലം വാക്സിന് കേന്ദ്രങ്ങളില്‍ എത്തുന്നവര്‍ക്ക് കോവിഡ് ബാധിക്കുന്ന സ്ഥിതിയാണുള്ളത്. നാല് ദിവസത്തിനകം കേരളത്തിന് ആറരലക്ഷം ഡോസ് വാക്സിന് നല്‍കുമെന്നും മുരളീധരന് അറിയിച്ചു.
