മലപ്പുറം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജില്ലയിലെ എട്ട് തദ്ദേശ സ്ഥാപനങ്ങളില്‍ നിരോധനാജ്ഞ. കൊണ്ടോട്ടി നഗരസഭ, പോരൂര്‍, പള്ളിക്കല്‍, പുളിക്കല്‍, മംഗലം, ചീക്കോട്, ചെറുകാവ്, മൊറയൂര്‍ എന്നി തദ്ദേശ സ്ഥാപനങ്ങളിലാണ് ജില്ല കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ നിരോധനാജഞ പ്രഖ്യാപിച്ചത്.
ബുധനാഴ്ച രാത്രി ഒമ്ബതുമണിമുതല്‍ ഈ മാസം 30 വരെയാണ് നിരോധനാജ്ഞ. ഈ സ്ഥലങ്ങളില്‍ ദിവസം 60 കേസുകളിലധികമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
