ഇടതു സര്‍ക്കാരിന്റെ തുടര്‍ ഭരണം ഉറപ്പിച്ച്‌ സി.പി.ഐ

തിരുവനന്തപുരം: ഇടതു സര്‍ക്കാരിന്റെ തുടര്‍ ഭരണം ഉറപ്പിച്ച്‌ സിപിഐ. സംസ്ഥാന എക്സിക്യൂട്ടീവിലാണ് സംസ്ഥാനത്ത് ഇടതുമുന്നണിക്ക് തുടര്‍ഭരണം ഉണ്ടാവുമെന്ന് വിലയിരുത്തല്‍ ഉണ്ടായത്.

എണ്‍പതില്‍ അധികം സീറ്റുകള്‍ എല്‍ഡിഎഫ് നേടുമെന്നാണ് പാര്‍ട്ടി കണക്കുകൂട്ടുന്നത്. എന്നാല്‍ ഇത്തവണ സിപിഐയുടെ പ്രകടനം അത്ര മെച്ചമാകില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. മൂവാറ്റുപുഴ, തൃശൂര്‍, ചേര്‍ത്തല, ചാത്തന്നൂര്‍ തുടങ്ങിയ മണ്ഡലങ്ങളില്‍ ശക്തമായ മത്സരമാണ് നടന്നത്.

തൃശൂരില്‍ സീറ്റ് നഷ്ടമായേക്കാമെങ്കിലും തിരൂരങ്ങാടിയില്‍ അട്ടിമറി വിജയം നേടുമെന്ന് നേതൃത്വം വിലയിരുത്തി. മത്സരിച്ച 25 സീറ്റില്‍ 17 ഇടത്ത് വിജയിക്കാനാവുമെന്ന് സിപിഐ പ്രതീക്ഷിക്കുന്നു. കഴിഞ്ഞതവണ 27 സീറ്റില്‍ മത്സരിച്ച്‌ 19 സീറ്റ് നേടിയിരുന്നു. പാര്‍ട്ടി ജില്ലാ ഘടകങ്ങള്‍ നല്‍കിയ കണക്കിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *