ഖത്തര്‍ യാത്രക്ക് കോവിഡ് നെഗറ്റീവ് ഫലം നിര്‍ബന്ധമാക്കി, രോഗം മാറിയവര്‍ക്ക് ക്വറന്റീന്‍ ഇളവും

ദോഹ: ഇന്ത്യക്കാരടക്കം ഖത്തറിലേക്കുള്ള എല്ലാ യാത്രക്കാര്‍ക്കും ഏപ്രില്‍ 25മുതല്‍ കോവിഡ് നെഗറ്റീവ് ഫലം നിര്‍ബന്ധം. ഖത്തര്‍ ആരോഗ്യമന്ത്രാലയമാണ് പുതിയ തീരുമാനം എടുത്തത്. ഇതനുസരിച്ചു ഇനി മുതല്‍

യാത്രക്ക് 72മണിക്കൂറിനുള്ളിലെ കോവിഡ് പരിശോധനഫലമാണ് ഖത്തറില്‍ എത്താന്‍ വേണ്ടത്. ഇന്ത്യ അടക്കം കോവിഡ് ഭീഷണി കൂടുതലുള്ള രാജ്യക്കാര്‍ ഖത്തറില്‍ എത്തി ഏഴുദിവസം ഹോട്ടല്‍ ക്വറന്റീനില്‍ കഴിയണം. കോവിഡ് രോഗം മാറി ആറുമാസത്തിനുള്ളില്‍ ഖത്തറിലേക്ക് വരുന്നവര്‍ക്കുള്ള ക്വറന്റീന്‍ ഒഴിവാക്കിയിട്ടുമുണ്ട്. രോഗം മാറിയതിന്റെ ലബോറട്ടറി ഫലം ഇതിനായി ഹാജറാക്കണം.

Leave a Reply

Your email address will not be published. Required fields are marked *