മലപ്പുറം: ഉത്തര്‍പ്രദേശ് പൊലീസിന്‍റെ തടങ്കലില്‍ രോഗബാധിതനായി ആശുപത്രിയില്‍ നരകയാതന അനുഭവിക്കുന്ന മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍റെ വീട് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍ സന്ദര്‍ശിച്ചു.സിദ്ദീഖ് കാപ്പന് നീതി തേടി മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി നടത്തുന്ന ‘ദേശീയ പ്രക്ഷോഭത്തിന്‍റെ’ സംസ്ഥാനതല ഉദ്ഘാടനത്തിന്‍റെ ഭാഗമായാണ് മുനവ്വറലി തങ്ങള്‍ വേങ്ങരയിലെ വീട് സന്ദര്‍ശിച്ചത്.
ഭാര്യ റൈഹാനത്തിനെയും മക്കളെയും കണ്ട് എല്ലാവിധ പിന്തുണയും അറിയിച്ചെന്ന് മുനവ്വറലി തങ്ങള്‍ പറഞ്ഞു. കാപ്പന് നീതി ഉറപ്പുവരുത്താന്‍ ഭരണകൂടം മുന്നോട്ടു വരണമെന്ന് ആവശ്യപ്പെടുന്നുവെന്നും കാപ്പന് നീതി ലഭിക്കും വരെ യൂത്ത് ലീഗ് ഒപ്പമുണ്ടാവുമെന്നും മുനവ്വറലി തങ്ങള്‍ പ്രതികരിച്ചു.
