തിരുവനന്തപുരം: കോവിഡ് വ്യാപനം തടയാന്‍ സംസ്ഥാനത്ത് സമ്ബൂര്‍ണ ലോക് ഡൗണ്‍ വേണ്ടെന്ന് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ ധാരണയായി. രോഗവ്യാപനം രൂക്ഷമായ ഇടങ്ങളില്‍ മാത്രം നിയന്ത്രണം കടുപ്പിക്കാനും യോഗത്തില്‍ ധാരണയായി.
സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനാണ് തിങ്കളാഴ്ച 11.30 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് രാഷ്ട്രീയ പാര്‍ടികളുടെ യോഗം വിളിച്ചത്. സമ്ബൂര്‍ണ ലോക് ഡൗണ്‍ ഏര്‍പെടുത്തുക എന്ന നിര്‍ദേശത്തെ യോഗത്തില്‍ ആരും പിന്തുണച്ചില്ലെന്നാണ് സൂചന. ജനങ്ങളുടെ ജീവനോപാധി ഇല്ലാതാക്കി മുന്നോട്ടുപോവാനാവില്ലെന്ന അഭിപ്രായത്തിനാണ് മുന്‍തൂക്കം ലഭിച്ചത്.അതേസമയം സംസ്ഥാനത്തെ സ്ഥിതി ആശങ്കാജനകമാണെന്ന് യോഗം വിലയിരുത്തി. ഈ സാഹചര്യത്തിലാണ് കണ്ടയ്ന്മെന്റ് സോണുകളില്‍ നിയന്ത്രണം കടുപ്പിക്കാന്‍ യോഗം നിര്‍ദേശിച്ചത്. ഇക്കാര്യത്തില്‍ ജില്ലാ ഭരണകൂടത്തിന് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്ന അഭിപ്രായവും യോഗത്തില്‍ ഉണ്ടായി.
രോഗവ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച ശനി, ഞായര്‍ ദിവസങ്ങളിലെ മിനി ലോക് ഡൗണ്‍ തുടരാനും യോഗം നിര്‍ദേശിച്ചു. വാരാന്ത്യങ്ങളില്‍ നിയന്ത്രണങ്ങള്‍ തുടരുന്നത് ഗുണം ചെയ്യുമെന്നും യോഗം അഭിപ്രായപ്പെട്ടു.
വോടെണ്ണല്‍ ദിനമായ അടുത്ത ഞായറാഴ്ച ആഹ്ലാദപ്രകടനവും കൂട്ടംചേരലും ഒഴിവാക്കാന്‍ അതതു രാഷ്ട്രീയ പാര്‍ടികള്‍ സ്വമേധയാ നിര്‍ദേശിക്കണമെന്ന തീരുമാനമാണ് യോഗത്തിലുണ്ടായത്.
