പാലാ: പാലായില്‍ ജയം ഉറപ്പാണെന്നും 15,000 വോട്ടിന് മുകളില്‍ ഭൂരിപക്ഷം ലഭിക്കുമെന്നും എന്‍.സി.കെ നേതാവ് മാണി സി. കാപ്പന്‍.
അതേസമയം എലത്തൂര്‍ നിയോജക മണ്ഡലത്തില്‍ യു.ഡി.എഫിന് വിജയപ്രതീക്ഷയില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയം വൈകിയത് തിരിച്ചടിയായിട്ടുണ്ട്. 15 ദിവസം മാത്രമാണ് പ്രചാരണത്തിനായി ലഭിച്ചത്. യു.ഡി.എഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചെന്നും മാണി സി. കാപ്പന്‍ പറഞ്ഞു.
ജനങ്ങളുടെ സര്‍വേയുടെ ഫലം നാളെ അറിയാം. കേരളത്തില്‍ യു.ഡി.എഫ് ഭരിക്കുമെന്നും മാണി സി. കാപ്പന്‍ പറഞ്ഞു.
