തിരുവനന്തപുരം: നേമത്തെ വിജയ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റിട്ടില്ലെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്. തന്നെ തോല്പിക്കാന് എല്‍ഡിഎഫും യുഡിഎഫും ഒന്നിച്ചു പ്രവര്‍ത്തിച്ചുവെന്നും കുമ്മനം ആരോപിച്ചു.
കൊടുക്കല്‍ വാങ്ങല്‍ കൊണ്ട് ചിലത് സംഭവിക്കാന്‍ സാധ്യത ഉണ്ട്. എന്നാല്‍ ഇത് എന്‍ഡിഎയ്ക്ക് തിരിച്ചടി ആകുമോ എന്നു പറയാനാകില്ല. എക്സിറ്റ് പോള്‍ അല്ല എക്സാക്റ്റ് പോളില്‍ ആണ് വിശ്വാസമെന്നും കുമ്മനം പറഞ്ഞു.
