വാഷിങ്ടണ്‍: കോവിഡ് പോരാട്ടത്തില്‍ ഇന്ത്യക്ക് പിന്തുണയറിച്ച് ത്രിവര്‍ണ നിറത്തില്‍ നയാഗ്ര വെള്ളച്ചാട്ടം. കാനഡയാണ് നയാഗ്ര വെള്ളച്ചാട്ടത്തിന് ലൈറ്റുകള്‍ കൊണ്ട് ത്രിവര്‍ണനിറം നല്‍കിയത്.
ഇന്ത്യയില്‍ കോവിഡ് വ്യാപനം വര്‍ധിക്കുകയാണ്. അത് വലിയ രീതിയിലുള്ള മരണങ്ങള്‍ക്കും കാരണമാവുന്നു. ഇന്ത്യക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിക്കാന്‍ ഇന്ന് രാത്രി 9.30 മുതല്‍ 10 മണി വരെ നയാഗ്ര വെള്ളച്ചാട്ടത്തിന് ഇന്ത്യയുടെപതാകയുടെ നിറം നല്‍കിയെന്ന് നയാഗ്ര പാര്‍ക്ക് ട്വിറ്ററില്‍ കുറിച്ചു. സ്റ്റേ സ്ട്രോങ് ഇന്ത്യ എന്ന ഹാഷ്ടാഗോടെയായിരുന്നു ട്വിറ്റര്‍ പോസ്റ്റ്.
നിരവധി പേരാണ് ട്വീറ്റ് റീട്വീറ്റ് ചെയ്തത്. നിരവധി പേര് നയാഗ്ര പാര്‍ക്ക് അധികൃതര്‍ക്ക് നന്ദിയറിയിച്ച് ട്വീറ്റ് ചെയ്തു. നേരത്തെ ഇന്ത്യക്ക് പിന്തുണയറിയിച്ച് ദുബൈയിലെ ബുര്‍ജ് ഖലീഫയും ത്രിവര്‍ണ നിറമണിഞ്ഞിരുന്നു.
